This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള വാട്ടര്‍ അതോറിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള വാട്ടര്‍ അതോറിറ്റി

സംസ്ഥാനത്ത് ശുദ്ധജല വിതരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഗവ. ഉടമസ്ഥതയിലുള്ള സ്വയംഭരണസ്ഥാപനം. ജലവിതരണാര്‍ഥം പ്രവര്‍ത്തിച്ചിരുന്ന പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റാണ് 1984-ല്‍ കേരള ജല അതോറിറ്റിയായത്. ജലവിതരണ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുക, മലിനജലം സംഭരിച്ച് നിര്‍മാര്‍ജനം ചെയ്യുക, ജലവിതരണത്തിലുണ്ടാകുന്ന പാളിച്ചകള്‍ പരിഹരിക്കുക, ജലവിതരണത്തിന് നിശ്ചിത നിരക്ക് ഏര്‍പ്പെടുത്തുക എന്നിവയാണ് അതോറിറ്റിയുടെ മുഖ്യ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. നിര്‍മാണ-സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായി വാസ്കണ്‍ എന്ന കണ്‍സള്‍ട്ടിങ് സര്‍വീസുമായി യോജിച്ചാണ് ജല അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് അരുവിക്കരയിലുള്ള പ്ലാന്റില്‍ നിന്നും കുപ്പിവെള്ളം നിര്‍മിച്ച് വിതരണം ചെയ്യുന്നതിനു പുറമേ പൊതു/സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ള ഗവ. വകുപ്പുകള്‍ക്കും ടാങ്കര്‍ലോറി വഴി അതോറിറ്റി ജലം നല്‍കാറുണ്ട്. തിരുവനന്തപുരം നഗരം, കൊച്ചി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍, അതോറിറ്റി മലിനജല നിര്‍മാര്‍ജന പദ്ധതി നടത്തിവരുന്നു. ഭൂമിക്കടിയിലൂടെയുള്ള പൈപ്പുകളിലൂടെ മലിനജലം ശേഖരിച്ച് നിര്‍മാര്‍ജന കേന്ദ്രങ്ങളിലെത്തിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരമാണ് ആസ്ഥാനം. ഇതിനു പുറമേ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ചീഫ് എന്‍ജിനീയര്‍ തലവന്മാരായിട്ടുള്ള റീജിയണല്‍ ഓഫീസുകളുമുണ്ട്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ മുഖാന്തരം തുക അടയ്ക്കാനുള്ള സൗകര്യം അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍